നബി വചനങ്ങൾ വരച്ചുകാണിക്കുന്ന മുഹമ്മദ് നബി ചരിതത്തില്‍ ഒരിക്കലും ജീവിച്ചിരുന്നിട്ടില്ലാത്ത വ്യക്തിയാ ണെന്നും നാടോടിക്കഥകളില്‍നിന്ന് നിര്‍ധരിക്കപ്പെട്ടതാണ് നബി ചരിത്രമെന്നും സ്ഥാപിച്ചുകൊണ്ട് ഓറിയന്‍റലി സ്റ്റുകളുടെ ഗവേഷണ പഠനങ്ങൾ പുറത്തുവന്നുകൊണ്ടിരിക്കുന്നു. ചരിത്രത്തിന്‍റെ വെള്ളിവെളിച്ചത്തില്‍ ജീവിച്ച മുഹമ്മദ് നബി, ഒരു മിത്തു മാത്രമാണെന്ന് സ്ഥാപിക്കുന്നതിനായി നടത്തുന്ന ശ്രമങ്ങൾ അക്കാദമിക പരിവേഷത്തോടുകൂടിയായതിനാല്‍ അവയില്‍ നിരത്തിയ വാദമുഖങ്ങൾ ചോദ്യം ചെയ്യപ്പെടാറില്ല. നബിയുടെ ചരിത്രപരതയെ നിഷേധിക്കുന്നവര്‍ക്ക് അക്കാദമികമായ ശൈലിയില്‍, ഓറിയന്‍റലിസ്റ്റുകൾ ഉപയോഗിക്കുന്ന സങ്കേതങ്ങൾ തന്നെ ഉപയോഗിച്ചുകൊണ്ട് നല്‍കുന്ന ശക്തമായ മറുപടിയാണ് ഈ ഗ്രന്ഥം.
മുഹമ്മദ് നബി(സ) ചരിത്രസ്രോതസുകളം ചരിത്രപരതയും
₹130.00Price
- എം.എം. അക്ബർ

