top of page
dawa%20books-1_edited.png

    2003 ഡിസംബറില്‍ അല്ലാഹുവിനെ അറിയുക എന്ന പുസ്തകത്തിന്റെ പ്രകാശനത്തോടെ-യാണ് 'ദഅ്‌വ ബുക്‌സ്' പ്രസാധനരംഗത്തേക്ക് പ്രവേശിക്കുന്നത്. ഇന്ന് ഏകദേശം രണ്ടുപതി-റ്റാണ്ടുകള്‍ എത്തിനില്‍ക്കുബോള്‍ പ്രസാധനരംഗത്ത് ഏറെ ശ്രദ്ധേയമായ ഇടപെടലുകള്‍ കൊണ്ട് ധന്യമാണ് 'ദഅ്‌വ ബുക്‌സ്'. അന്താരാഷ്ട്ര നിലവാരത്തില്‍ മലയാള പുസ്തകങ്ങള്‍ പുറത്തിറക്കുകയും പ്രസക്തമായ വിവിധ ഭാഷാഗ്രന്ഥങ്ങള്‍ മലയാളത്തിലേക്ക് മൊഴിമാറ്റം നടത്തി പ്രസിദ്ധീകരിക്കുകയും അന്താരാഷ്ട്ര സമൂഹത്തിന് പരിചയപ്പെടുത്തേണ്ട മലയാള മൗലിക കൃതികള്‍ മറ്റു ഭാഷകളിലേക്ക് പരിഭാഷപ്പെടുത്തി പ്രസിദ്ധീകരിക്കുകയും ചെയ്യുക-യെന്ന ലക്ഷ്യത്തോടെ തുടക്കം കുറിച്ച 'ദഅ്‌വാ ബുക്‌സ്' ശ്രദ്ധേയവും വ്യതിരിക്തവുമായ പു-സ്തകങ്ങള്‍ പുറത്തിറക്കിക്കൊണ്ട് ഇതിനകം തന്നെ പുസ്തക പ്രസാധനരംഗത്ത് സ്ഥിരപ്ര-തിഷ്ഠ നേടിക്കഴിഞ്ഞിട്ടുണ്ട്.

   അറബിഭാഷയില്‍ രചിക്കപ്പെട്ട ആധുനികവും പൗരാണികവുമായ ഒട്ടനവധി ഗ്രന്ഥങ്ങള്‍ മലയാളത്തിലേക്ക് വിവര്‍ത്തനം ചെയ്യുകവഴി വൈജ്ഞാനിക മേഖലയില്‍ 'ദഅ്‌വ ബുക്‌സ്' നിര്‍വഹിച്ച സേവനം ഇന്നാര്‍ക്കും അവഗണിക്കാന്‍ സാധ്യമല്ല. അറബിയോടൊപ്പം തന്നെ ഉര്‍-ദു, ഇംഗ്ലീഷ് തുടങ്ങിയ ഭാഷകളിലെയും പ്രശസ്തവും പ്രസക്തവുമായ പല ഗ്രന്ഥങ്ങളും ഇതി-നോടകം തന്നെ 'ദഅ്‌വ ബുക്‌സ്' മലയാളത്തിലേക്ക് ഭാഷാന്തരം ചെയ്തിട്ടുണ്ട്.

    വിശുദ്ധ ഖുര്‍ആനും തിരുസുന്നത്തുമാകുന്ന ഇസ്‌ലാമിന്റെ അടിസ്ഥാന പ്രമാണങ്ങളെ, പ്ര-വാചകന്റെ (സ) പ്രത്യേകമായ അംഗീകാരം ലഭിച്ച ആദിമ തലമുറക്കാര്‍ മനസ്സിലാക്കിയതു-പോലെ മനസ്സിലാക്കണമെന്ന അഹ്‌ലുസുന്നത്തി വല്‍ ജമാഅത്തിന്റെ രീതിശാസ്ത്രത്തില്‍ ഗ്രന്ഥരചന നടത്തിയിട്ടുള്ള പണ്ഡിതന്‍മാരുടെ പുസ്തകങ്ങളാണ് പ്രധാനമായും 'ദഅ്‌വ ബു-ക്‌സ്' പുറത്തിറക്കുന്നത്. ഗ്രന്ഥകര്‍ത്താക്കളുടെ സ്വന്തമായ അഭിപ്രായങ്ങളിലേക്ക് ക്ഷണി-ക്കുകയല്ല, പ്രമാണബദ്ധമായി കാര്യങ്ങളെ വിലയിരുത്തുകയും മനസ്സിലാക്കുകയും ചെയ്യുന്ന-തിലേക്ക് നയിക്കുകയാണ് ഇത്തരം ഗ്രന്ഥങ്ങള്‍ പുറത്തിറക്കുമ്പോള്‍ 'ദഅ്‌വ ബുക്‌സ്' ഉദ്ദേ-ശിക്കുന്നത്. ഗ്രന്ഥകര്‍ത്താക്കളുടെ സ്വന്തമായ അഭിപ്രായങ്ങള്‍ 'ദഅ്‌വാ ബുക്‌സി'ന്റെ അഭി-പ്രായങ്ങളല്ലെന്നര്‍ത്ഥം.

    വിവിധ ഭാഷകളിലായി, നൂറ്റിഎഴുപതില്‍പരം വ്യതിരിക്തമായ പുസ്തകങ്ങള്‍ അനുവാച-കര്‍ക്കു സമ്മാനിച്ചുകൊണ്ടും പ്രസക്തമായ പല പുസ്തകങ്ങള്‍ വിതരണം ചെയ്തുകൊണ്ടും പ്രസാധനവീഥിയില്‍ യാത്ര തുടരുന്ന 'ദഅ്‌വ ബുക്‌സ്' പുറത്തിറക്കിയിട്ടുള്ള എല്ലാ പുസ്ത-കങ്ങളും വൈജ്ഞാനികലോകത്ത് എന്നും സൂക്ഷിച്ചു വെക്കാനുള്ള നിധികളാണെന്ന് നിസംശ-യം പറയാം. ഇന്ന് ഏകദേശം രണ്ടുപതിറ്റാണ്ടിലെത്തി നില്‍ക്കുബോള്‍ ഓണ്‍ലൈന്‍ രംഗത്തും 'ദഅ്‌വ ബുക്‌സ്' ശ്രദ്ധേയമായ സാന്നിദ്ധ്യമായി മാറിയിരിക്കുകയാണ്. വൈജ്ഞാനികരംഗത്ത് ഇനിയും ശ്രദ്ധേയവും വ്യതിരിക്തവുമായ സംരംഭങ്ങളുമായി ഈ യാത്ര തുടരാന്‍ സര്‍വശക്ത-നായ നാഥന്‍ തുണക്കട്ടെ.... ആമീന്‍

bottom of page