വിശ്വാസവ്യതിയാനങ്ങളില്‍ നിന്നും ആചാരവൈകൃതങ്ങളില്‍ നിന്നും മുസ്‌ലിം സമൂഹത്തിന് ഇസ്‌ലാമിന്‍റെ തനിമയിലേക്ക് വെട്ടം പകര്‍ന്ന വഴിവിളക്കായിരുന്നു ശൈഖ് മുഹമ്മദ്ബ്നു അബ്ദില്‍ വഹ്ഹാബ്(റ). പത്തൊന്‍പതാം നൂറ്റാണ്ട് മുതല്‍ വിവിധ മുസ്‌ലിം നാടുകളില്‍ മതപ്രബോധനവുമായി കുടന്നു വന്ന പണ്ഡിതന്മാരെല്ലാം തന്നെ ഇബ്നു അബ്ദില്‍ വഹ്ഹാബിന്‍റെ ഗ്രന്ഥങ്ങളിലും പ്രവര്‍ത്തനങ്ങളിലും സ്വാധീനിക്കപ്പെട്ടവരായിരുന്നു. പ്രാദേശികവും വംശീയവുമായ കലര്‍പ്പുകളില്‍ നിന്ന് കൂര്‍ആനിന്‍റെയും പ്രവാചകചര്യയുടെയും മൗലികതയിലേക്ക് സമുദായത്തെ തിരിച്ചുവിളിക്കാനുള്ള ഉദ്യമങ്ങള്‍ക്ക് മുസ്‌ലിം ലോകത്തുടനീളം ആവേശാഗ്നി പകര്‍ന്ന ശൈഖിനെ ആധുനിക മുസ്‌ലിം നവോത്ഥാനത്തിന്‍റെ രാജശില്‍പി എന്ന് നിസ്സംശയം വിളിക്കാം. ആധുനിക ഇസ്‌ലാമിക നവോത്ഥാനചരിത്രത്തിലെ ഇബ്നുഅബ്ദില്‍ വഹ്ഹാബിന്‍റെ സ്വാധീനവും സാന്നിദ്ധ്യവും അടിവരയിടുന്ന പഠനം.
നവോത്ഥാന ചരിത്രത്തിലെ വഹാബി സാന്നിദ്ധ്യം
₹120.00Price
- ഇ.യൂസുഫ് സാഹിബ് നദ്‌വി

