top of page
  • ബനൂ നദീർ യഹൂദ ഗോത്രത്തിൽ നിന്നുള്ള സ്വഫിയ്യ (റ) മുഹമ്മദ് നബി(സ)യുടെ പത്നിയായിത്തീർന്ന സംഭവം ഇസ്ലാം വിമർശനപരമായ ജൂതസാഹിത്യങ്ങളുടെയെല്ലാം പ്രധാന പ്രമേയമാണ്. മുഹമ്മദ് നബി(സ)യെ വ്യക്തിഹത്യ ചെയ്യാ നുദ്ദേശിച്ചുള്ള മിഷനറി പ്രചാരവേലകളിലും സ്വഫിയ്യയുമായുള്ള വിവാഹം ശക്തമായി പ്രയോഗിക്കപ്പെടുന്നു. കേരളത്തിലടക്കം ഇസ്ലാമോഫോബിക് നവനാസ്തികരും സംഘ്പരിവാർ പ്രവർത്തകരും മറ്റും സോഷ്യൽമീഡിയ വാളുകളിലേ ഇപ്പോൾ പകർത്തുന്നത് ഈ വിമർശനങ്ങളെയാണ്. എന്നാൽ വിമർശകർ ആരോപിക്കുന്നതുപോലെ ക്രൂരതയും വൈരനിര്യാതന ബുദ്ധിയുമല്ല, പ്രത്യുത ഉജ്ജ്വലമായ അലിവും നീതിബോധവും സ്നേഹവുമാണ് സ്വഫിയ്യയുമായുള്ള നബിദാമ്പത്യത്തിന്റെ യഥാർത്ഥ ഉള്ളടക്കമെന്ന് ചരിത്രം പരി ശോധിച്ചാൽ ബോധ്യമാകും. നബി-സ്വഫിയ്യ വിവാഹത്തിന്റെ വിശദാംശങ്ങൾ ശേഖരിച്ചും വിശകലനം ചെയ്തും ഇക്കാര്യം സമഗ്രമായി തെളിയിക്കുന്ന ഈ പുസ്തകം, പുതുകാലത്തെ ഇസ്ലാമിക പ്രബോധകർ നിർബന്ധമായും വായിച്ചിരിക്കേണ്ട ഒന്നാണ്.

നബിയും സ്വഫിയ്യയും മാനവികതയുടെ മഹാപാഠങ്ങൾ

₹100.00Price
  • മുസ്തഫാ തൻവീർ

bottom of page