top of page
പ്രബോധന പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതപ്പെടുന്നതോടൊപ്പംതന്നെ പ്രബോധകരെ വഴിതെറ്റിക്കുകയും നിര്‍ഗുണന്‍മാരാക്കിത്തീര്‍ക്കുകയും തമ്മിലടിപ്പിക്കുന്നവരാക്കി മാറ്റുകയും ചെയ്യുന്നതിനായുള്ള വമ്പിച്ച പരിശ്രമങ്ങളും അന്താരാഷ്ട്രതലത്തില്‍തന്നെ നടന്നുവരുന്നുണ്ട്. കുര്‍ആനും സുന്നത്തും വരച്ചുകാണിക്കുന്ന ഇസ്‌ലാമികാദര്‍ശത്തിമ്പകരം ആരുടെയൊക്കെയോ ബുദ്ധിയില്‍ പാകം ചെയ്ത വിലക്ഷണാദര്‍ശത്തെ വിമോചനത്തിനുള്ള ദര്‍ശനമായി പരിചയപ്പെടുത്തേണ്ട ഗതികേടില്‍ ആപതിക്കാതെ മുന്നോട്ടുപോയാല്‍ മാത്രമെ പ്രവാചകന്‍മാരെല്ലാം പഠിപ്പിച്ച ഇസ്‌ലാമിനെ ബഹുജനസമക്ഷം അവതരിപ്പിക്കുന്നവരായിത്തീരാന്‍ പ്രബോധകര്‍ക്ക് കഴിയു. ഇസ്‌ലാമിക പ്രബോധന രംഗത്ത്, ആദിമ തലമുറക്കാരുടെ വിശുദ്ധ പാതയില്‍നിന്ന് വഴിതെറ്റാതെ നിലനില്‍ക്കുവാന്‍ പ്രബോധകരെ പ്രാപ്തമാക്കുന്നതിനുവേണ്ടിയുള്ള 'സ്നേഹ സംവാദം' മാസിക യിലെ പത്രാധിപക്കുറിപ്പുകള്‍ ക്രോഡീകരിച്ചതാണ് ഈ കൃതി. ആനുകാലിക സംഭവങ്ങളെ പ്രബോധകന്‍റെ കണ്ണിലൂടെ നോക്കിക്കാണുന്ന ' ദഅ്വാക്ഷരങ്ങള്‍' പ്രബോധകര്‍ക്കെല്ലാം വഴികാട്ടിയാണ്. ദഅ്വാക്ഷരങ്ങളുടെ രണ്ടാം ഭാഗമാണിത്.

ദഅ്‌വാക്ഷരങ്ങൾ 2

₹130.00Price
  • എം.എം. അക്ബർ
bottom of page