അഫ്താബ് സ്വയം ഈ കഥകളെ വിളിക്കുന്നത് തിരിച്ചറിവുകളെന്നാണ്. അഫ്‌താബിൻ്റെ കഥകളൊട്ടാകെ എന്നെ സംബന്ധിച്ച് എഴുത്തുകാരനെക്കുറിച്ചുള്ള വളരെ തെളിച്ചമുള്ള ഒരു തിരിച്ചറിവുമാണ്. കുറഞ്ഞവരികളിൽ എത്ര മനോഹരമായിട്ടാണ് എഴുത്തുകാരൻ ഓരോ കഥാപരിസരങ്ങളേയും കഥാപാത്രങ്ങളേയും വരച്ചിട്ടത്! എഴുത്തിൽ കാണിച്ച ഈ പിശുക്കാണ് എഴുത്തുകാരൻ്റെ ഒന്നാം നമ്പർ മൂലധനം. വാക്കുകൾ കുറയുമ്പോഴും മനുഷ്യജീവിതത്തിന്റെ നൈമിഷിക ഭാവങ്ങളുടെ അന്തഃസാരങ്ങളിലേക്ക് യഥേഷ്ടം ഊളിയിട്ട് തിളക്കമേറിയ മുത്തുകൾ പെറുക്കി പൊങ്ങിവരുന്ന വായനക്കാരനെ ഈ കഥളോരോന്നും സൃഷ്ടിക്കുന്നു എന്നിടത്താണ് അഫ്താബ് എന്ന എഴുത്തുകാരൻ്റെ ശക്തി.
ടി.കെ. സനീഷ് (അവതാരികയിൽ നിന്ന്)
തിരിച്ചറിവുകൾ
₹90.00Price

