top of page
ഭീകരവാദത്തെക്കുറിച്ചും വിമോചന പോരാട്ടങ്ങളെകുറിച്ചും വര്‍ഗീയതയെക്കുറിച്ചുമെല്ലാമുള്ള ചര്‍ച്ചകളില്‍ ജിഹാദ് കടന്നുവരാറുണ്ട്. വിശുദ്ധ യുദ്ധമെന്നും അമുസ്‌ലിംകള്‍ക്കെതിരെയുള്ള കലാപമെന്നും ലോകത്തെ ഇസ്‌ലാമികരിക്കുന്നതിനായുള്ള കുരിശ് യുദ്ധമെന്നുമെല്ലാം ജിഹാദിനെ നിര്‍വചിച്ചവരുണ്ട്. വ്യത്യസ്ത സാഹ ചര്യങ്ങളില്‍ നടക്കേണ്ട ജിഹാദിനെക്കുറിച്ച് അറിവിന്' മുഹമ്മദ് നബിയുടെ ജീവിതം പരിശോധിച്ചാല്‍ മതിയെന്നുള്ള വസ്തുത വിസ്മരിക്കപ്പെടാറാണ് പതിവ്. പ്രവാചകജീവിതത്തിന്‍റെ വെളിച്ചത്തില്‍, എന്താണ് ജിഹാദെന്നും എപ്പോഴൊക്കെയാണ് അത് സഹനവും സമരവുമായിത്തീരുന്നതെന്നും അപഗ്രഥിക്കുന്ന പഠനമാണ് ഈ പുസ്തകം, കലാപവും യുദ്ധവും ക്രൂരതയുമാണ് ജിഹാദെന്ന് വരുത്തിത്തീര്‍ക്കാനായി അക്കാദമിക്കായ ശൈലിയില്‍ എഴുതപ്പെട്ട ഗ്രന്ഥങ്ങള്‍ക്ക് അതേ ശൈലിയില്‍ തന്നെ മറുപടി നല്‍കുന്ന തോടൊപ്പം ഇസ്‌ലാം യുദ്ധം അനുവദിച്ചതിലെ മാനവികതയെക്കുറിച്ച് മറ്റ് മത വിശ്വാസപ്രമാണങ്ങളിലെ യുദ്ധ സൂക്തങ്ങളുമായി താരതമ്യം ചെയ്ത് വ്യക്തമാക്കുകയും ചെയ്യുന്നുവെന്നുള്ളതാണ് ഈ പഠനത്തെ വേറിട്ടുനിര്‍ത്തുന്നത്.

ജിഹാദ് സഹനവും സമരവും

₹140.00Price
  • എം.എം. അക്ബർ
bottom of page