2021 ജനുവരി 9 ശനിയാഴ്ച മലപ്പുറം റോസ് ലോഞ്ച് ഓഡിറ്റോറിയത്തില്‍ വെച്ചു നടന്ന നാസ്തികത-ഇസ്‌ലാം സംവാദത്തിന്റെ നേര്‍പ്പകര്‍പ്പാണ് ഈ പുസ്തകം. പ്രഭാഷണങ്ങളെ എഴുത്താക്കുമ്പോള്‍ വേണ്ടിവരുന്ന അനിവാര്യമായ ടിപ്പണികള്‍ മാത്രമാണ് വരുത്തിയിരിക്കുന്നത്; ആവശ്യമില്ലാത്ത ആവര്‍ത്തനങ്ങള്‍ ഒഴിവാക്കുകയും ചെയ്തിട്ടുണ്ട്. തീരെ ആശയചോര്‍ച്ചയില്ലാതിരിക്കാന്‍ പരമാവധി ശ്രദ്ധിച്ചിട്ടുണ്ട്. സംവാദത്തിനു മുമ്പ് നടന്ന ഇരു കക്ഷികളുടെ സംവാദസംബന്ധിയായ എഴുത്തുകുത്തുകളും സംവാദാനന്തരം സംവാദത്തെ അവലോകനം ചെയ്തുകൊണ്ട് എഴുതപ്പെട്ട പ്രസക്തമായ നിരീക്ഷണങ്ങളും വിമര്‍ശനങ്ങളും പുസ്തകത്തില്‍ ചേര്‍ത്തിട്ടുണ്ട്. ഗ്രന്ഥത്തിന് കൂടുതല്‍ വൈജ്ഞാനിക സൗന്ദര്യം നല്‍കാന്‍ അത് കാരണമായിട്ടുണ്ട്. നാസ്തികാഹങ്കാരത്തിന്റെ നെറുകയിലേക്ക് ആണിയടിക്കപ്പെട്ട സംവാദത്തിന്റെ മനോഹരമായ ആലേഖനം.
നാസ്തികത-ഇസ്‌ലാം: സംവാദം
എം.എം അക്ബര്‍ & ഇ.എ ജബ്ബാര്‍

