മാര്‍ക്സിസത്തിന്‍റെ പതനത്തോടനുബന്ധിച്ച് മനുഷ്യരുടെ വിമോചനദര്‍ശനമെന്താണെന്ന ചര്‍ച്ചകൾ നടന്നുകൊണ്ടിരിക്കുന്നുണ്ട്. മുതലാളിത്തം ബാദലായി അവതരിപ്പിക്കപ്പെടുന്നു. ആത്മീയതയിലേക്കുള്ള പ്രയാണമാണ് ഭൗതിക ദര്‍ശനങ്ങളുടെ പതനത്തിന് ശേഷം ഉണ്ടായിട്ടുള്ളതെന്നും വാദിക്കിപ്പെടുന്നു. ഇതോടൊപ്പം തന്നെ, കമ്മ്യൂണിസത്തിന്‍റെ പതനം സൈദ്ധാന്തികമല്ല, പ്രായോഗികമാണെന്ന വാദവും നിലനില്‍ക്കുന്നുണ്ട്. ഈ വാദങ്ങളുടെ സത്യത പരിശോധിക്കപ്പെടുകയാണിവിടെ. മനുഷ്യരെ വിമലീകരിച്ചുകൊണ്ട് വിമോചനത്തിലേക്ക് നയിക്കുന്ന ദൈവികദര്‍ശനത്തിന്‍റെ പ്രസക്തിയും പ്രായോഗികതയും വ്യക്തമാക്കുകയും ചെയുന്നു. റഷ്യയിലും കിഴക്കന്‍ യൂറോപ്യന്‍ രാജ്യങ്ങളിലും കമ്മ്യൂണിസം തകര്‍ന്നുകൊണ്ടിരുന്ന സാഹചര്യത്തില്‍ എഴുതിയ ഇസ്‌ലാമും ഇതര പ്രത്യയശാസ്ത്രങ്ങളും എന്ന കൃതിയുടെ പരിഷ്കരിച്ച് മൂന്നാം പതിപ്പ്.
മുതലാളിത്തം മതം മാർക്‌സിസം
₹70.00Price

